Type Here to Get Search Results !

Bottom Ad

കരിപ്പൂർ വിമാനാപകടം: മരണം 16 ആയി; നിരവധി പേർ ഗുരുതരാവസ്ഥയിൽ

കോഴിക്കോട് (www.evisionnews.co): കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്നും തെന്നി മാറി 35 അടി താഴേക്ക് പതിച്ചുണ്ടായ അപകടത്തിൽ പതിനൊന്നു പേർ മരിച്ചു. പൈലറ്റ് ഉൾപ്പെടെയാണ് 16 പേർ മരിച്ചത്. 16 പേരുടെയും മരണം സ്ഥിരീകരിച്ചു.

കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ലാൻഡിങ്ങിനിടെയാണ് അപകടം. വിമാനം രണ്ടായി പിളർന്നു. ഇന്ന് രാത്രി എട്ടു മണിയോടെയാണ് സംഭവം. കൊണ്ടോട്ടി - കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. 190 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മഴ കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.

യാത്രക്കാരിൽ 174 മുതിർന്നവരും 10 പേർ കുട്ടികളുമായിരുന്നു. വിമാനത്തിൽ നാല് ജീവനക്കാരും രണ്ട്  പൈലറ്റുമാരും ഉണ്ടായിരുന്നു. റൺവേയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. പൈലറ്റ് ഉൾപ്പെടെ  11 പേർ മരിച്ചു. ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ടേബിൾ ടോപ് റൺവേയിൽ നിന്നു താഴേക്കു വീഴുകയായിരുന്നെന്നാണ് റിപ്പോർട്ട്. വിമാനത്തിന്റെ മുൻഭാഗം തകർന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad