കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് മരിച്ച ഉപ്പള ഹിദായത്ത് നഗറിലെ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ നഫീസ (74)ന്റെ മയ്യിത്ത് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഖബറടക്കി. വെള്ളിയാഴ്ച രാത്രി പതിനൊന്നരമണിയോടെയാണ് പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നഫീസ മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ ഉപ്പള കുന്നില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് മയ്യിത്ത് മറവ് ചെയ്തത്. പത്തോളം പേര്‍ മയ്യിത്ത് നിസ്‌കരിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് സുരക്ഷാ കവചങ്ങള്‍ ധരിച്ച മുസ്്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ മുജീബ് കമ്പാര്‍, ഗോള്‍ഡന്‍ റഹ്്മാന്‍, ബിഎം മുസ്തഫ, മുഫാസി കോട്ട, ചെമ്മി പഞ്ചാര, താഹിര്‍ ഉപ്പള, റഫീഖ് ഫൗസിയ എന്നിവരുടെ നേതൃത്വത്തിലാണ് ഖബറടക്ക ചടങ്ങുകള്‍ നടത്തിയത്.
കോവിഡ് ബാധിച്ച് മരിച്ച ഉപ്പളയിലെ നഫീസയുടെ മയ്യിത്ത് ഖബറടക്കി
21:35:00
0
കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് മരിച്ച ഉപ്പള ഹിദായത്ത് നഗറിലെ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ നഫീസ (74)ന്റെ മയ്യിത്ത് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഖബറടക്കി. വെള്ളിയാഴ്ച രാത്രി പതിനൊന്നരമണിയോടെയാണ് പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നഫീസ മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ ഉപ്പള കുന്നില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് മയ്യിത്ത് മറവ് ചെയ്തത്. പത്തോളം പേര്‍ മയ്യിത്ത് നിസ്‌കരിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് സുരക്ഷാ കവചങ്ങള്‍ ധരിച്ച മുസ്്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ മുജീബ് കമ്പാര്‍, ഗോള്‍ഡന്‍ റഹ്്മാന്‍, ബിഎം മുസ്തഫ, മുഫാസി കോട്ട, ചെമ്മി പഞ്ചാര, താഹിര്‍ ഉപ്പള, റഫീഖ് ഫൗസിയ എന്നിവരുടെ നേതൃത്വത്തിലാണ് ഖബറടക്ക ചടങ്ങുകള്‍ നടത്തിയത്.
Post a Comment
0 Comments