മംഗളൂരു (www.evisionnews.co): മംഗളൂരുവില്‍ ഗ്രാമ പഞ്ചായത്തംഗത്തെ അക്രമിച്ച് കൊലപ്പെടുത്തി. അഡ്യാര്‍ ഗ്രാമപഞ്ചായത്തംഗം മുഹമ്മദ് യാക്കൂബ് (45)ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ അഡ്യാര്‍ പദവില്‍വച്ചാണ് സംഭവം. മുന്‍ പഞ്ചായത്തംഗമായിരുന്ന ഷക്കീറിന് ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് യാക്കൂബ് മറ്റുള്ളവര്‍ക്ക് വെളിപ്പെടുത്തിയതാണ് അക്രമത്തിന് കാരണമായതെന്ന് പറയുന്നു.
ഷക്കീറും യാക്കൂബിനും തമ്മില്‍ സാമ്പത്തിക തര്‍ക്കവുമുണ്ടായിരുന്നു. പ്രശ്നം തീര്‍ക്കാന്‍ ഷക്കീര്‍ യാക്കൂബിനെ വിളിപ്പിക്കുകയായിരുന്നു. ഷക്കീറുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട യാക്കൂബിന്റെ നെഞ്ചില്‍ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലയിലെത്തിച്ചതെന്നാണ് വിവരം.
Post a Comment
0 Comments