കാസര്‍കോട് (www.evisionnews.co): പോലീസിനെ വട്ടംകറക്കി കിലോമീറ്ററുകളോളം ഓടിച്ച കാര്‍ മണിക്കൂറുകള്‍ക്ക് ശേഷം പിടിയില്‍. കാറില്‍ നിന്ന് 250 ലിറ്റര്‍ മദ്യം കണ്ടെത്തി. കാറിലുണ്ടായിരുന്ന മിയാപ്പദവ് ചികുര്‍പാദയിലെ ചന്ദ്രശേഖറിനെ (33)യാണ് കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷണന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മറ്റൊരാള്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.
തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് കര്‍ണാടകയില്‍ നിന്നും വിദേശമദ്യവുമായി ഒരു കാര്‍ പുറപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചത്. ഇതേ തുടര്‍ന്ന് കുഞ്ചത്തൂരില്‍ പോലീസ് സംഘം മദ്യം കടത്തിവന്ന കാറിനെ റോഡ് തടസമുണ്ടാക്കി പിടികൂടാന്‍ ശ്രമിച്ചെങ്കിലും വാഹനം നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. കാര്‍ ഹൊസങ്കടിയില്‍ എത്തിയപ്പോള്‍ മഞ്ചേശ്വരം പോലീസും കാറിനെ പിന്തുടര്‍ന്നു. ഒടുവില്‍ മായിപ്പാടിയില്‍ വെച്ച് അതുവഴി വരികയായിരുന്ന ലോറിയെ റോഡിന് കുറകെ നിര്‍ത്തിച്ച് കാര്‍ പിടികൂടുകയായിരുന്നു.
Post a Comment
0 Comments