കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ ജില്ലയില്‍ 32 പോസിറ്റീവ് കേസുകള്‍. 22പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും അഞ്ചുപേര്‍ വിദേശത്ത് നിന്നെത്തിയവരും മൂന്നുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുവന്നവരുമാണ്. ഒരാളുടെ ഉറവിടം ലഭ്യമായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്.
മഞ്ചേശ്വരം പഞ്ചായത്തിലെ 39 വയസുകാരന്‍. ഇയാളുടെ ഉറവിടം അറിയില്ല. പ്രാഥമിക സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച മഞ്ചേശ്വരത്തെ 27, 24 വയസുള്ള പുരുഷന്മാര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ 36 വയസുകാരി, കുമ്പള പഞ്ചായത്തിലെ 43 വയസുകാരിയായ ആരോഗ്യ പ്രവര്‍ത്തക, കുമ്പള പഞ്ചായത്തിലെ 36കാരന്‍, ചെങ്കള പഞ്ചായത്തിലെ 45, 30, 21, 38,30 വയസുള്ള പുരുഷന്മാര്‍, 34,55 വയസുള്ള സ്ത്രീകള്‍ വയസുകാരി, രണ്ടുവയസ്, ഏഴു വയസ്, മൂന്നു വയസ്, അഞ്ചു വയസുള്ള കുട്ടികള്‍, ചെമ്മനാട് പഞ്ചായത്തിലെ 28 വയസുള്ള സ്ത്രീ, 26 വയസുകാരന്‍, 11, 14, 5 വയസുള്ള കുട്ടികള്‍, കാറഡുക്ക പഞ്ചായത്തിലെ 38 കാരി, 44 വയസുകാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
വിദേശത്ത് നിന്നുവന്നവര്‍: ജൂലൈ ഏഴിന് കുവൈത്തില്‍ നിന്നുവന്ന പിലിക്കോട് പഞ്ചായത്തിലെ 45 കാരന്‍, ജൂണ്‍ 17ന് ശ്രീലങ്കയില്‍ നിന്നുവന്ന ചെമ്മനാട് പഞ്ചായത്തിലെ 27 വയസുകാരന്‍, ജൂണ്‍ 27ന് ഷാര്‍ജയില്‍ നിന്ന് വന്ന കാസര്‍കോട് നഗരസഭയിലെ 29 വയസുകാരന്‍, ജൂലൈ ഒന്നിന് സൗദിയില്‍ നിന്നുവന്ന ചെങ്കള പഞ്ചായത്തിലെ 35 വയസുകാരന്‍, ജൂലൈ ആറിന് ഖത്തറില്‍ നിന്നുവന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 29കാരന്‍.
ഇതര സംസ്ഥാനത്ത് നിന്നുവന്നവര്‍: ജൂലൈ 10ന് ബംഗളൂരു നിന്നുവന്ന കുമ്പള പഞ്ചായത്തിലെ 25കാരന്‍, ജൂലൈ ഏഴിന് വന്ന കുമ്പള പഞ്ചായത്തിലെ 23കാരന്‍, മംഗളൂരു നിന്നും ജൂണ്‍ 27ന് വന്ന 69 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത്.
12 പേര്‍ക്ക് കൂടി രോഗമുക്തി: ജൂണ്‍ 22ന് പോസിറ്റീവായ വലിയപറമ്പ് സ്വദേശിയായ 48കാരന്‍, 30ന് പോസിറ്റീവായ ബദിയടുക്ക സ്വദേശിയായ 22കാരന്‍, ജൂണ്‍ 13ന് പോസിറ്റീവായ 62 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, ജൂലൈ ഏഴിന് പോസിറ്റീവായ 39 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, ഒന്നിന് പോസിറ്റീവായ 35 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി, നാലിന് പോസിറ്റീവായ 59,52 വയസുള്ള നീലേശ്വരം നഗരസഭാ സ്വദേശികള്‍, 54 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി, 5ന് പോസിറ്റീവായ 64വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, പോസിറ്റീവായ 48 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 25ന് പോസിറ്റീവായ 43 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, ജൂണ്‍ 27ന് പോസിറ്റീവായ 27 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി എന്നിവരാണ് ആസപ്ത്രി വിട്ടത്.
Post a Comment
0 Comments