കേരളം (www.evisionnews.co): ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണത്തിന് താത്കാലിക സമിതി. സമിതിയുടെ ചുമതല ജില്ലാ ജഡ്ജിക്കായിരിക്കും. തിരുവിതാംകൂര്‍ രാജകുടുംബത്തിന് ആചാരങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. വിധിപ്രസ്താവം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വിധിയുടെ പൂര്‍ണരൂപം ലഭ്യമായെങ്കില്‍ മാത്രമെ നിബന്ധനകളെ കുറിച്ച് അറിയാന്‍ സാധിക്കൂ.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന 2011 ലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ക്ഷേത്രത്തിന്റെ ഭരണവും ആസ്തിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി വിധി.
Post a Comment
0 Comments