കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് മരിച്ച ഖൈറുന്നിസയുടെ മയ്യിത്ത് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കൊല്ലമ്പാടി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. കോവിഡ് സ്ഥിരീകരിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെ മരിച്ച ഖൈറുന്നിസ (52)യുടെ മയ്യത്ത് വൈകിട്ട് അഞ്ചു മണിയോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൊല്ലമ്പാടിയിലെത്തിച്ചത്. തുടര്‍ന്ന് ജമാഅത്ത് ജനറല്‍ സെക്രട്ടറിയും യൂത്ത്‌ലീഗ് മുന്‍ ജില്ലാ പ്രസിഡന്റുമായ മൊയ്തീന്‍ കൊല്ലമ്പാടിയുടെ നേതൃത്വത്തില്‍ എല്ലാവിധ കോവിഡ് മുന്‍കരുതലോടെയും ഏഴുമണിയോടെയാണ് മറവുചെയ്തത്.
അബ്ദുല്‍ ഖാദര്‍, കെഎ അബ്ദുല്ല, എഎം നൗഷാദ് പച്ചക്കാട്, സുലൈമാന്‍ സുല്‍ത്താന്‍ നഗര്‍, സിദ്ധീഖ് കൊല്ലമ്പാടി എന്നിവര്‍ ഖബറടക്ക ചടങ്ങുകള്‍ നടത്തി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിത് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മുസ്ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ഖാലിദ് പച്ചക്കാട്, കെഎം ഹമീദ് ഹാജി, ഖലീല്‍ ഷെയ്ഖ്, മുഹമ്മദ് കൊറക്കോട്, അബ്ദുല്‍ ഖാദര്‍, എം.എ മുനീര്‍, പി.കെ അഫ്‌സല്‍, അലി കൊല്ലമ്പാടി തുടങ്ങിയവരും നാട്ടുകാരും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തുനല്‍കി. ഖൈറുന്നിസയുടെ മരണം നാടിനെയാകെ നടുക്കത്തിലാഴ്ത്തി.
Post a Comment
0 Comments