Type Here to Get Search Results !

Bottom Ad

സ്വര്‍ണ്ണ കടത്ത്: മുഖ്യമന്ത്രി കാല്‍ചുവട്ടിലെ സ്വര്‍ണ്ണ ഖനിയെ കുറിച്ച് വ്യക്തമാക്കണം: യൂത്ത്‌ലീഗ്

കാഞ്ഞങ്ങാട് (www.evisionnews.co): കോവിഡ് മഹാമാരിയില്‍ മുങ്ങിനില്‍കുന്ന നേരത്ത് സര്‍ക്കാര്‍ തന്നെ നേരിട്ടും ഏജന്റിനെ വെച്ചും നടത്തുന്ന കൊള്ളയടി അവസാനിപ്പിക്കണം. യുഎഇ കോണ്‍സുലേറ്റ് മുന്‍ ജീവനക്കാരിയും ഇപ്പോള്‍ ഐടി വകുപ്പ് ഉദ്യോഗസ്ഥയുമായ സ്വപ്ന സുരേഷിന്റെ പേരില്‍ വന്ന സ്വര്‍ണ്ണ കടത്ത് ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. കോണ്‍സുലേറ്റിന്റെ ഫുഡ് ബാഗേജ് എന്ന പേരില്‍ വന്ന് കസ്റ്റംസ് പിടിച്ച സ്വണ്ണത്തിന് ശുപാര്‍ശ ചെയ്ത് വിളിച്ചത് മുഖ്യന്റെ കാല്‍ചുവട്ടില്‍ നിന്നാണ്.

സ്വപ്നയയുടെ വീട്ടിലെ നിത്യസന്ദര്‍ശകരുടെ ലിസ്റ്റില്‍ ഐടി സെക്രട്ടറി ഉള്‍പ്പെടെ ഉണ്ടാവുമ്പോള്‍ വന്‍ സ്വര്‍ണ്ണ കടത്തിന്റെ സത്യം പുറത്തുവരണം. ഏത് അടിസ്ഥാനത്തില്‍ സ്വപ്ന ഐടി വകുപ്പില്‍ കടന്നു കൂടി എന്ന് വ്യക്തമാക്കണം. ഇത്രയേറെ സ്വാധീനവലയമുള്ള സ്വപ്നയുടെ സ്വര്‍ണ്ണ കടത്ത് അസൂത്രണം വരുംദിവസങ്ങളില്‍ പല ഉന്നതരുടെയും പേരുകള്‍ വെളിച്ചത്തുവരും. കേന്ദ്ര ഏജന്‍സിയുടെ കീഴിലുള്ള ഉദ്യോഗസ്ഥ ആയതിനാല്‍ അന്വേഷണ സംബന്ധമായ കാര്യങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കണം.

ഭരണ സ്വാധീനം കൊണ്ട് കോവിഡിനെ പോലും മറയാക്കി നടത്തിയ അസൂത്രണവിദ്യ ആരുടെ സംരക്ഷണ വലയം ഉള്ളത് കൊണ്ടാണെന്ന് മുഖ്യമന്തി വ്യക്തമാക്കണം. സ്വപ്ന സുരേഷ് വെറമൊരു ഏജന്റായി നടത്തിയ വന്‍ സ്വര്‍ണ്ണ കടത്തിന്റെ ഉറവിടം പുറത്തുകൊണ്ട് വരണമെന്ന് കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വസീം പടന്നക്കാടും ജനറല്‍ സെക്രട്ടറി നൗഷാദ് മാണിക്കോത്തും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad