കോട്ടയം (www.evisionnews.co): ചങ്ങനാശേരിയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പായിപ്പാട് നാലുകോടി സ്വദേശി കൃഷ്ണപ്രിയ (20)ആണ് മരിച്ചത്. റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി ആയിരുന്നു. ഈ മാസം ഒമ്പതിനാണ് കൃഷ്ണപ്രിയ നാട്ടില്‍ മടങ്ങിയെത്തുന്നത്. കോവിഡ് പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചിരുന്നു.
കോവിഡുമായി ബന്ധപ്പെട്ടതല്ല മരണമെന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ മൊബൈലും ലാപ്‌ടോപ്പും ലോക്ക് ചെയ്ത നിലയിലാണെന്ന് പോലീസ് അറിയിച്ചു. റഷ്യയില്‍ നിന്ന് മകള്‍ എത്തിയതിനാല്‍ അച്ഛനും അമ്മയും മാറി താമസിക്കുകയായിരുന്നു. ഇന്നലെ ഉച്ചവരെ പെണ്‍കുട്ടിയുമായി വീട്ടുകാര്‍ സംസാരിച്ചിരുന്നു. വൈകിട്ട് ഫോണ്‍ വിളിച്ച് കിട്ടാതിരുന്നതോടെ രാത്രി ഏഴരയോടെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നും പോലീസ് പറയുന്നു.
Post a Comment
0 Comments