ഉപ്പള (www.evisionnews.co): മണല്‍ കടത്ത് വിവരം റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചുവെന്നാരോപിച്ച് മാരകായുധങ്ങളുമായി വീട് കയറി അക്രമം. കണ്ണാടിപ്പാറ കിദക്കാറിലെ മുഹമ്മദ് നിഷാദ് (30), കണ്ണാടിപ്പാറയിലെ ജാഫര്‍ സാദിഖ്(26) എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരെയും കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് കണ്ണാടിപ്പാറയില്‍ നിഷാദിന്റെ സഹോദരന്റെ വീട്ടില്‍ നിഷാദും സാദിഖും സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ പത്തോളം വരുന്ന സംഘം മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു.
രാവിലെ ജോഡ്ക്കല്ല് മടന്തൂറില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ട മണല്‍ മഞ്ചേശ്വരം തഹസില്‍ദാര്‍ ആന്റോയുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. ഈ വിവരം റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചുവെന്നാരോപിച്ചാണ് തങ്ങളെ അക്രമിച്ചതെന്ന് നിഷാദും സാദിഖും പറയുന്നു. മടന്തൂര്‍ പുഴയില്‍ നിന്ന് അനധികൃതമായി കടത്തികൊണ്ട് വന്ന് സൂക്ഷിച്ച മണലാണ് തഹസില്‍ദാരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
Post a Comment
0 Comments