കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയിലെ ഒഴിവുവന്ന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഖാലിദ് പച്ചക്കാടിനെ സിറ്റി ടവറില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ട്രഷററായി മുഹമ്മദ് കുഞ്ഞി തായലങ്ങാടിയെ നിലനിര്‍ത്തി. വാര്‍ഡുതല യോഗങ്ങള്‍ നടത്തുന്നതിനും നിരീക്ഷകര്‍ക്ക് പ്രത്യേക ചുമതലകള്‍ നല്‍കുന്നതിനും യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു.
വിഎം മുനീര്‍ അധ്യക്ഷത വഹിച്ചു. ടിഇ അബ്ദുള്ള, എ. അബ്ദുല്‍ റഹ്മാന്‍, എന്‍എ നെല്ലിക്കുന്ന്, എഎം കടവത്ത്, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ബീഫാത്തിമ ഇബ്രാഹിം, നിരീക്ഷകന്‍ അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, കെഎം ബഷീര്‍, എഎ അസീസ്, ഹമീദ് ബെദിര, മൊയ്തീന്‍ കൊല്ലമ്പാടി, സി. അബ്ദുള്ള, ഹനീഫ് നെല്ലിക്കുന്ന്, എം.എച്ച് അബ്ദുല്‍ ഖാദര്‍ സംബന്ധിച്ചു.
Post a Comment
0 Comments