Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് ദുബൈയില്‍ നിന്നെത്തിയ 24കാരന്‍


കേരളം (www.evisionnews.co): സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൊല്ലത്ത് നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊല്ലം തേവലപ്പുറം സ്വദേശി മനോജി (24)നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് ഇദ്ദേഹം മരിച്ചത്.

അഞ്ചുദിവസം മുമ്പ് ദുബൈയില്‍ നിന്നെത്തിയതിനെ തുടര്‍ന്ന് മനോജ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്കൊപ്പം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സുഹൃത്തിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുഹൃത്തിന്റെ ആരോഗ്യനില ആശങ്കയില്ലാതെ തുടരുകയാണ്. ദുബൈയില്‍ നിന്നെത്തിയ ഉടന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നതിനാല്‍ മനോജിന് കാര്യമായ സമ്പര്‍ക്കപ്പട്ടികയില്ലെന്നാണ് റിപ്പോര്‍ട്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad