കാസര്‍കോട് (www.evisionnews.co): കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ ട്രേഡ് യൂണിയനായ കേരള റിപ്പോര്‍ട്ടേര്‍സ് ആന്റ് മീഡിയ പേര്‍സന്‍സ് യൂണിയന്‍ കാസര്‍കോട് മേഖലാ സംഗമം കാസര്‍കോട് ഇവിഷന്‍ ഹാളില്‍ ചേര്‍ന്നു. ജില്ലാ സെക്രട്ടറി ഉര്‍മീസ് തൃക്കരിപ്പൂര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പീറ്റര്‍ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു.
റഫീഖ് കേളോട്, മുനീര്‍ മുനമ്പം, റഊഫ് ബായിക്കര, അശോകന്‍ നീര്‍ച്ചാല്‍, ഡിറ്റി വര്‍ഗീസ്, ജാഫര്‍ ബദിയടുക്ക, മുഹമ്മദ് അജ്മല്‍ എകെ, അഷ്‌റഫ് കോളിയടുക്കം, റഫീഖ് ഉപ്പള, ഷാനവാസ് മാര്‍പ്പനടുക്കം, അബ്ദുല്‍ സുബൈര്‍ ബിഐ ചര്‍ച്ചയില്‍ സംബന്ധിച്ചു.
ഭാരവാഹികള്‍: റഫീഖ് കേളോട്, ഇവിഷന്‍ (പ്രസി), മുഹമ്മദ് അജ്മല്‍ എകെ കാസര്‍കോട് ടൈംസ് (വൈസ് പ്രസി), ജാഫര്‍ ബദിയടുക്ക എസ് ന്യൂസ് (സെക്രട്ടറി), റഫീഖ് ഉപ്പള മീഡിയവിഷന്‍ (ജോ സെക്ര), മുനീര്‍ മുനമ്പം ട്രന്റ് 24 ന്യൂസ് (ട്രഷ).
Post a Comment
0 Comments