Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 118പേര്‍ക്ക് കോവിഡ്: കാസര്‍കോട് 6 പേര്‍ക്ക് കൂടി രോഗബാധ


സംസ്ഥാനത്ത് 118 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 42പേര്‍ രോഗമുക്തരായി. കാസര്‍കോട് ജില്ലയില്‍ ആറു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. അഞ്ചുപേര്‍ക്ക് രോഗമുക്തി നേടി. 

ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 38 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 12 ന് കുവൈത്തില്‍ നിന്നെത്തിയ 33 വയസുള്ള കാറഡുക്ക പഞ്ചായത്ത് സ്വദേശി, ജൂണ്‍ 13 ന് യു എ ഇയില്‍ നിന്നെത്തിയ 33 വയസുള്ള കാറഡുക്ക പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 43 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, ജൂണ്‍ 16 ന് യു എ ഇ യില്‍ നിന്നെത്തിയ 69 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും ജൂണ്‍ 12 ന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനിന് വന്ന 34 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശിക്കുമാണ് കോവിഡ് പോസിറ്റീവായത്.

Post a Comment

0 Comments

Top Post Ad

Below Post Ad