Type Here to Get Search Results !

Bottom Ad

പ്രവാസികളെ നാട്ടിലെത്തിക്കണം: യൂത്ത് ലീഗ് കലക്ട്രേറ്റിലേക്ക് നിയമ ലംഘന സമരം നടത്തി

കാസര്‍കോട് (www.evisionnews.co): കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ദുരിതത്തില്‍പ്പെട്ട പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കുക, മരണപ്പെട്ടവര്‍ക്ക് ധനസഹായം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന നിയമ ലംഘന പ്രക്ഷോഭത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിന് മുന്നില്‍ സമരം നടത്തി.

സംസ്ഥാന സെക്രട്ടറി എകെഎം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. നാസര്‍ ചായിന്റടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടിഡി കബീര്‍, യൂസുഫ് ഉളുവാര്‍, ഹാരിസ് പട്ട്‌ള, മന്‍സൂര്‍ മല്ലത്ത്, അസീസ് കളത്തൂര്‍, അനസ് എതിര്‍ത്തോട്, ആഷിഫ് മാളിക, ഹാരിസ് ബെദിര, സഹീര്‍ ആസിഫ്, ഹാരിസ് തായല്‍, നൗഫല്‍ തായല്‍, ഷമീം ബേക്കല്‍, മുഹമ്മദ് ഗസാലി, ഖാദര്‍ ആലൂര്‍, എംഎം നൗഷാദ്, മുജീബ് കമ്പാര്‍, അഷ്‌റഫ് ബോവിക്കാനം, ജലീല്‍ അണങ്കൂര്‍, അസീം മാസ്റ്റര്‍, ആബിദ് ആറങ്ങാടി, മജീദ് പച്ചമ്പള, സിദ്ധീഖ് ദണ്ഡഗോളി, ഹാരിസ് തായല്‍, സിദ്ധ ചെര്‍ക്കള, അംതു ചെര്‍ക്കള, എന്‍.പി നൗഷാദ്, ഹാരിസ് ദിടുപ്പ, മൊയ്തു തൈര, ശംസീര്‍ മൂലുടക്കം, ആഷിക്ക് പള്ളിക്കര, നിഷാദ് ചെങ്കള, സലാം മാണിമൂല, ബഷീര്‍ കടവത്ത്, ഷരീഫ് മല്ലത്ത്,  മന്‍സൂര്‍ പൊവ്വല്‍, സമീര്‍ അല്ലാമ നഗര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad