മംഗളൂരു (www.evisionnews.co): ബാങ്കിലെ സ്ത്രീകളുടെ ക്യൂവില്‍ പര്‍ദ ധരിച്ചെത്തിയ ബിജെപി പ്രവര്‍ത്തകനെ നാട്ടുകാര്‍ കയ്യോടെ പൊക്കി പോലീസിലേല്‍പ്പിച്ചു. ജൂണ്‍ 11ന് കര്‍ണാടകയിലെ സിന്ദ്ജിയിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
സിദ്ധു പറാഗോണ്ട് എന്നയാണ് പര്‍ദ ധരിച്ചെത്തി ബാങ്കിന് പുറത്ത് സ്ത്രീകളുടെ ക്യൂവില്‍ നിന്നത്. നാട്ടുകാര്‍ക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പര്‍ദ ധരിച്ചിരിക്കുന്നത് പുരുഷനാണെന്ന് വ്യക്തമായത്. ഇതോടെ കൈകാര്യം ചെയ്ത ശേഷം പോലീസിലേല്‍പിക്കുകയായിരുന്നുവെന്ന് മുന്‍ നിര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളെ പോലീസ് അറസ്റ്റു ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Post a Comment
0 Comments