കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ പത്താംതരം വിജയശതമാനത്തില്‍ 0.9 ശതമാനം വര്‍ധന. കഴിഞ്ഞ തവണ ജില്ലയിലെ വിജയശതമാനം 97.71 ആയിരുന്നെങ്കില്‍ ഇത്തവണയത് 98.61 ശതമാനമാണ്. പരീക്ഷ എഴുതിയ 19,599 വിദ്യാര്‍ത്ഥികളില്‍ 19326 വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഇതില്‍ 10015 പേര്‍ ആണ്‍കുട്ടികളും 9311 പേര്‍ പെണ്‍കുട്ടികളുമാണ്.
ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും 10,780 പേരും എയ്ഡഡ് സ്‌കൂളില്‍ നിന്നും 6603 പേരും അണ്‍-എയ്ഡഡ് സ്‌കൂളില്‍ നിന്നും 1943 പേരുമാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. പരീക്ഷ എഴുതിയവരില്‍ 1685 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ പേര്‍ എപ്ലസ് നേടിയത് സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിന്നാണ്. എപ്ലസ് നേടിയവരില്‍ 929 പേര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും 633 പേര്‍ എയ്ഡഡ് സ്‌കൂളില്‍ നിന്നും 123 പേര്‍ അണ്‍-എയ്ഡഡ് സ്‌കൂളില്‍ നിന്നുമാണ്.
വിജയശതമാനം കൂടുതല്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലാണ്. 99.24 ശതമാനം. ഇവിടെ 8863 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 8796 വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 1113 പേര്‍ മുഴുവന്‍ വിഷങ്ങള്‍ക്കും എപ്ലസ് നേടി.
കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 98.08 ശതമാനമാണ്. 10736 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 10530 വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 572 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടി.
Post a Comment
0 Comments