കാസര്‍കോട് (www.evisionnnews.co): ലോക് ഡോണ്‍ കാലത്ത് മദ്യശാലകള്‍ അടച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ വ്യാജവാറ്റും മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗവും തടയുന്നതിനായി എക്സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കി. വ്യാജ മദ്യംപടികൂടാന്‍ പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന. ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി നടന്ന പരിശോധനയില്‍ ഇതുവരെ 187 അബ്കാരി കേസുകളും ഒമ്പത് എന്‍ഡിപിഎസ് കേസുകളും 67 കോട്പ കേസുകളുമടക്കം 263 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 17 വാഹനങ്ങളും എക്സൈസ് പിടിച്ചെടുത്തു.
വിവിധ കേസുകളില്‍ 13200 രൂപ പിഴയും ഈടാക്കി. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടന്ന പ്രത്യേക പരിശോധനയില്‍ 546.5 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും 46.3 ലിറ്റര്‍ കേരള മദ്യവും 9722 ലിറ്റര്‍ വാഷും 158 ലിറ്റര്‍ ചാരായവും 3.55 കിലോഗ്രാം കഞ്ചാവും 21 ലിറ്റര്‍ കള്ളും എട്ട് ലിറ്റര്‍ വൈനും 5.5 ലിറ്റര്‍ അരിഷ്ടവും 55.2 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.മദ്യാസക്തിയും പിന്‍വാങ്ങല്‍ ലക്ഷണങ്ങളുമുള്ള നാല് പേരെ ചികിത്സയ്ക്കായി നീലേശ്വരം വിമുക്തി ഡി അഡിക്ഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
Post a Comment
0 Comments