കേരളം (www.evisionnews.co): സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
തിരുവനന്തപുരത്ത് രാത്രികാല കര്‍ഫ്യൂ ഇന്നു മുതല്‍ ശക്തമാക്കും. എല്ലാ പ്രധാന റോഡുകളിലും കര്‍ശന പരിശോധന നടത്തും. കോവിഡ് ആശങ്കയേറുന്ന മലപ്പുറത്തും നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്. എടപ്പാളിലെ ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങള്‍ അരമണിക്കൂറില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ കടക്കണം എന്നാണ് നിര്‍ദ്ദേശം. ഇടയ്ക്ക് വാഹനം നിര്‍ത്തി ആളിറങ്ങാന്‍ അനുമതിയില്ല.
Post a Comment
0 Comments