കാസര്‍കോട് (www.evisionnews.co): അധ്യാപകനും എഴുത്തുകാരനുമായ കെപിഎസ് വിദ്യാനഗറിന്റെ ഇ-ബുക്ക് 'സൈബറിടങ്ങളിലെ സാഹിത്യവും സംസ്‌കാരവും' ഹൈക്കോടതി അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ അഡ്വ. ഹരീഷ് വാസുദേവന്‍ പ്രകാശനം ചെയ്തു. ഫേസ്ബുക്ക് പേജിലൂടെ നിര്‍വഹിച്ച പ്രകാശന കര്‍മ്മത്തിനു ശേഷം നൂറിലധികം പേരാണ് പോസ്റ്റ് പങ്കുവച്ചത്.
നവമാധ്യമ രംഗത്ത് ശ്രദ്ധേയനായ കെപിഎസ് വിദ്യാനഗര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ പുസ്തകത്തിന്റെ പ്രസാധകര്‍ 'ജയനാദം പബ്ലിക്കേഷന്‍സ്' ആണ്. നവമാധ്യമങ്ങളെ കുറിച്ചുള്ള പന്ത്രണ്ടോളം ലേഖനങ്ങള്‍ അടങ്ങിയതാണ് ഇ-ബുക്ക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി സഹകരിക്കുന്നവര്‍ക്ക് സൗജന്യമായി ഇ-ബുക്ക് ലഭ്യമാക്കുന്നതായിരിക്കുമെന്ന് കെപിഎസ് വിദ്യാനഗര്‍ അറിയിച്ചു.
ഇ-ബുക്ക് കോപ്പികൾക്ക് +918289942695 എന്ന വാട്സാപ് നമ്പറിൽ ബന്ധപ്പെടുക.
https://yogilive.in എന്ന യോഗി ലൈവ് ബ്ലോഗിൽ നിന്നും e-ബുക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്
ഇ-ബുക്ക് കോപ്പികൾക്ക് +918289942695 എന്ന വാട്സാപ് നമ്പറിൽ ബന്ധപ്പെടുക.
https://yogilive.in എന്ന യോഗി ലൈവ് ബ്ലോഗിൽ നിന്നും e-ബുക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്
Post a Comment
0 Comments