കാസര്‍കോട് (www.evisionnews.co): ബൈക്കില്‍ മിനി വാനിടിച്ച് യുവാവ് മരിച്ചു. ഉദുമ കൊക്കാല്‍ മയൂരം വീട്ടില്‍ കുഞ്ഞിരാമന്‍ കാച്ചുവിന്റെയും ഇന്ദിരയുടെയും മകന്‍ ശ്രീജിത്ത് കൊക്കാല്‍ (32) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് ഉദുമ നമ്പ്യാര്‍ കീച്ചലിന് സമീപമാണ് അപകടം.
പെയിന്റ് ജോലി ചെയ്യുന്ന ശ്രീജിത്ത് വീട്ടില്‍ നിന്നും ബൈക്കില്‍ ഉദുമ ടൗണിലേക്ക് പോകുമ്പോള്‍ കെഎസ്ടിപി റോഡില്‍ കാസര്‍കോട് ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട്ടെക്ക് പോവുകയായിരുന്ന മിനി വാന്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ ശ്രീജിത്തിനെ സമീപത്തുണ്ടായിരുന്നവര്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിച്ചു. സഹോദരന്‍: ശ്രീനിവാസ് കൊക്കാല്‍ .
Post a Comment
0 Comments