Type Here to Get Search Results !

Bottom Ad

ബുധനാഴ്ച കോവിഡ് ബാധിതരില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ വനിതാ ഡോക്ടറും: സമ്പര്‍ക്കം പത്തായി


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഒരു വനിതാ ഡോക്ടര്‍ ഉള്‍പ്പെടെ ജില്ലയില്‍ മൂന്നു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ആകെ പോസിറ്റീവ് കേസുകള്‍ 124ആയി. ഇന്നലെ നാലുപേര്‍ കൂടി രോഗമുക്തി നേടിയതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 97ആയി. 

26ന് ബഹ്റൈനില്‍ നിന്നും വന്ന 30 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിക്കും 21ന് മഹാരാഷ്ട്രയില്‍ നിന്ന് കാറില്‍ എത്തിയ 27 വയസുള്ള ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശിക്കും 34 വയസുള്ള കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറിനുമാണ് (സമ്പര്‍ക്കം) രോഗം സ്ഥിരീകരിച്ചത്. 

ഉക്കിനടുക്ക മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലായിരുന്ന നാലുപേര്‍ക്ക് രോഗം ഭേദമായി. മെയ് 27 ന് കോവിഡ് സ്ഥിരീകരിച്ച 34 വയസുള്ള മഹാരാഷ്ട്രയില്‍ നിന്നെത്തിയ വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിക്കും  22 വയസുള്ള മഹാരാഷ്ട്രയില്‍ നിന്നെത്തിയ മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിക്കും 28 വയസുള്ള മഹാരാഷ്ട്രയില്‍ നിന്നെത്തിയ ചെമ്മനാട് പഞ്ചായത്ത് സ്വദേശിക്കും 33 വയസുള്ള ഖത്തറില്‍ നിന്നെത്തിയ ചെമ്മനാട് പഞ്ചായത്ത് സ്വദേശിക്കുമാണ് ഇന്ന് രോഗം ഭേദമായത്.


Post a Comment

0 Comments

Top Post Ad

Below Post Ad