കാഞ്ഞങ്ങാട് (www.evisionnews.co): പതിമൂന്നുകാരനെ വീട്ടിനകത്ത് കഴുത്തില്‍ ഷാള്‍ കുടുങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കമ്പല്ലൂരിലെ വിയുപി സ്ത്രീരത്‌നത്തിന്റെയും അജയ് ബാബുവിന്റെയും മകനും കമ്പല്ലൂര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ അജയഘോഷയാണ് വീട്ടിനുള്ളില്‍ ഷാള്‍ കുടുങ്ങി അവശനിലയില്‍ കണ്ടത്തിയത്. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് തൊഴിലുറപ്പ് ജോലിക്കും പിതാവ് റോഡ് പണിക്കും പോയിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അജയ് ഘോഷിനെ അവശനിലയില്‍ കണ്ടെത്തിയത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ആവണി സഹോദരിയാണ്.
Post a Comment
0 Comments