ദുബൈ (www.evisionnews.co): നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ കാസര്‍കോട് തളങ്കര സ്വദേശി അജ്മാനില്‍ മരിച്ചു. നെല്ലിക്കുന്ന് ബങ്കരക്കുന്നില്‍ താമസക്കാരനായ പിഎസ് അബ്ദുല്‍ റഹ്മാന്‍ (48) ആണ് മരിച്ചത്.
തിങ്കളാഴ്ച അസ്വസ്ഥത അനുഭവപ്പെട്ട അബ്ദുല്‍ റഹ്മാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അജ്മാനില്‍ ദുബൈ ടൂള്‍സ് കട നടത്തിവരികയായിരുന്നു. കുടുംബസമേതം അജ്മാനിലായിരുന്നു.
പരേതനായ സ്രാങ്ക് ഷാഫി- സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ. മക്കള്‍: റഫാന്‍, റാഇഫ്, റിഫ്ന, റഫ. സഹോദരങ്ങള്‍: ഹാരിസ് (ഖത്തര്‍ കെഎംസിസി), ജാവിദ് (ദുബൈ), ലുഖ്മാന്‍ (ദുബൈ), റഹ് മത്ത് ബീവി.
Post a Comment
0 Comments