Type Here to Get Search Results !

Bottom Ad

കോവിഡിന് മരുന്നായി ഗംഗാജലം: ഗവേഷണം നടത്തണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി ഐസിഎംആര്‍

(www.evisionnews.co) കൊറോണ വെെറസിനെതിരെ പ്രതിരോധം തീർക്കാൻ ഗംഗാജലത്തിന് കഴിയുമോയെന്ന് പഠിക്കണമെന്ന മോദി സര്‍ക്കാരിന്റെ ആവശ്യത്തെ തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR). മഹാമാരിയുമായി പോരാടുന്ന ഈ സമയത്ത് അനാവശ്യ കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നതിനാലാണ് സര്‍ക്കാരിന്റെ ആവശ്യം തള്ളിയതെന്ന് ഐസിഎംആറിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദി പ്രിന്റ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കേന്ദ്ര ജല്‍ ശക്തി മന്ത്രാലയമാണ് ഗംഗാജലത്തിന്റെ ‘ശക്തി’ പരിശോധിക്കാന്‍ ഐസിഎംആറിന് നിര്‍ദ്ദേശം വെച്ചത്. അതുല്യ ഗംഗ എന്ന ഒരു എന്‍ജിഒ ഈയാവശ്യമുന്നയിച്ച് മന്ത്രാലയത്തെ സമീപിച്ചിരുന്നു. അതിനെ മന്ത്രാലയം ഗൗരവത്തോടെ എടുക്കുകയായിരുന്നു.

ഗംഗാജലത്തില്‍ ചില പ്രത്യേക തരം വൈറസ്സുകളുണ്ടെന്നും അതിന് കൊറോണ വൈറസ്സിനെ നശിപ്പിക്കാന്‍ കഴിയുമെന്നും കേന്ദ്ര ജല്‍ശക്തി മന്ത്രാലയം പറയുന്നു. എല്ലാ മന്ത്രാലയങ്ങള്‍ക്കും ഈ എന്‍ജിഒ ഈ വിഷയമുന്നയിച്ച് കത്തയച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad