വ്യാഴാഴ്ചയാണ് പൈവളിഗെയിലെ പ്രാദേശിക നേതാവിനും ഗ്രാമപഞ്ചായത്ത് അംഗം കൂടിയായി ഭാര്യയ്ക്കും രണ്ടുമക്കള്‍ക്കും രോഗം സ്ഥിരീകരിച്ചത്. നാലുദിവസം മുമ്പ് ഭാര്യ സഹോദരനായ ബോംബൈയിലെ വ്യാപാരിയെ ആരുമറിയാതെ കാറില്‍ വീട്ടിലെത്തിച്ചിരുന്നു. ഇയാള്‍ക്ക് 11ന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ സിപിഎം നേതാവിന് നേരത്തെ രോഗലക്ഷങ്ങള്‍ കണ്ടുതുടങ്ങിയിരുന്നതായാണ് വിവരം. തൊണ്ട വേദനയെ തുടര്‍ന്ന് ഇഎന്‍ടി ഡോക്ടറെ കണ്ടിരുന്നെങ്കിലും ക്വാറന്റൈനില്‍ പോയില്ല. ഇതുമറച്ചുപിടിച്ച് പലരുമായും സമ്പര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നതായാണ് പറയുന്നത്.
അതേസമയം മെയ് നാലിന് തലപ്പാടി എത്തിയ മഹാരാഷ്ട്ര സ്വദേശിയായ ബന്ധുവിന് പാസ് ഉണ്ടായിരുന്നില്ല. വ്യാജ പാസ് നിര്‍മിച്ചാണ് ഇയാളെ നാട്ടിലേക്ക് കടത്തിയത്. ഭാര്യക്കും ഭര്‍ത്താവിനും കൂടി എണ്‍പതിലേറെ പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. ഇവരുടെ 11, 8 വയസുള്ള മക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
സിപിഎം നേതാവിന് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ക്വാറന്റീനില്‍ പോയി. ഇയാള്‍ മൂന്നു തവണ കാന്‍സര്‍ രോഗിയുമായി എത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയ ലാബ്, എക്സ്റേ റൂം എന്നിവയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി.
Post a Comment
0 Comments