കാഞ്ഞങ്ങാട് (www.evisionnews.co): അസുഖത്തെ തുടര്‍ന്ന് ചികിത്സക്കായി നാട്ടിലെത്തിയ വ്യാപാരി മരിച്ചു. മാണിക്കോത്ത് പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന പടിഞ്ഞാര്‍ അബ്ദുല്ല (68) യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലായിരുന്നു അന്ത്യം.
കുവൈറ്റ് വിമാനത്തില്‍ ബുധനാഴ്ച രാത്രിയാണ് കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തിയത്. കുവൈറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുല്ലയെ കൂടുതല്‍ ചികിത്സക്കായി ഇന്നലെ ഓക്സിജന്റെ സഹായത്തോടെയാണ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുവന്നത്. മാര്‍ച്ച് ആദ്യവാരമാണ് അബ്ദുല്ല കുവൈറ്റിലേക്ക് പോയത്. കുവൈറ്റില്‍ ഏറെകാലം വ്യാപാരിയായിരുന്നു. കാഞ്ഞങ്ങാട് സാധു സംരക്ഷണ സമിതി മുന്‍ പ്രസിഡന്റാണ്. കുവൈറ്റില്‍ കാഞ്ഞങ്ങാട് യതീംഖാന, സംയുക്ത ജമാഅത്ത് എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ സജിവമായിരുന്നു.
ഭാര്യ: ആത്തിക്ക. മക്കള്‍: അന്‍വര്‍ (എഞ്ചിനീയര്‍ കുവൈറ്റ്), ഫാത്തിമ, ആസിയ, റഹ്മത്ത്, നൂരിയ (വിദ്യാര്‍ത്ഥി). മരുമക്കള്‍: അസീസ്, ചിത്താരി, റഷീദ് തെക്കേപ്പുറം, ഷരീഫ് പരയങ്ങാനം, മുഫാസില ആറങ്ങാടി.
Post a Comment
0 Comments