കൊച്ചി (www.evisionnews.co): മസ്ജിദുകളും മദ്രസകളും അടച്ചിട്ടതിന്റെ പേരില്‍ വ്യാപകമായി ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ദാനധര്‍മങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന റമസാന്‍ മാസത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ട് അത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നും കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടികെ ഹംസ മഹല്ല്- മദ്രസാ മാനേജ്‌മെന്റുകളോട് അഭ്യര്‍ഥിച്ചു. നാമമാത്രമായ വേതനംപറ്റി ജീവിക്കുന്ന മുഅലിംകളെയും കുടുംബങ്ങളെയും പട്ടിണിയില്‍ നിന്നും കരകയറ്റാന്‍ ഓരോ മഹല്ല് കമ്മിറ്റികളും രംഗത്തിറങ്ങണമെന്നും ബോര്‍ഡ് ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു.
Post a Comment
0 Comments