മഞ്ചേശ്വരം സന്ധ്യാ ഗാരേജിന് സമീപത്തെ ടിഎസ് മൊയ്തീനിന്റെ ഭാര്യ ആമിന (66) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെ വീട്ടില്‍ കുഴഞ്ഞുവീണാണ് മരിച്ചത്. ഗോവയിലെ മകളുടെ വീട്ടില്‍ നിന്ന് തലപ്പാടി വഴി മഞ്ചേശ്വരത്തെ വീട്ടിലെത്തി ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇവര്‍.
ഇതേ തുടര്‍ന്നാണ് സ്രവം കോവിഡ് പരിശോധനയ്ക്കു അയച്ചത്. നേരത്തെ തന്നെ ഇവര്‍ക്ക് പ്രമേഹ സംബന്ധമായ അസുഖമുണ്ടായിരുന്നു. എന്നാല്‍ പരിശോധനാഫലം നെഗറ്റീവായതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉദ്യാവര ആയിരം ജുമാ മസ്ജിദില്‍ ഖബറടക്കി.
Post a Comment
0 Comments