Type Here to Get Search Results !

Bottom Ad

ആന്തമാനിലെ ബാങ്ക് നിരോധനം: മുനവ്വറലി തങ്ങളുടെ ഇടപെടലില്‍ പുന:സ്ഥാപിച്ചു


മലപ്പുറം (www.evisionnews.co): കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ പള്ളികളിലെ ബാങ്ക് വിളി നിരോധിച്ച് കേന്ദ്രഭരണ പ്രദേശമായ ആന്തമാന്‍ നിക്കോബര്‍ ദ്വീപില്‍, ദ്വീപ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് പിന്‍വലിച്ചു. നോമ്പ് ഒന്നു മുതല്‍ പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ പാടില്ലെന്നായിരുന്നു നിര്‍ദേശം.

എന്നാല്‍ മാധ്യമങ്ങളില്‍ നിന്ന് വിവരമറിഞ്ഞ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ആന്തമാനിലെ കോണ്‍ഗ്രസ് എംപിയെ വിഷയം ധരിപ്പിക്കാനായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപിയോട് ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹം എംപിയും ആന്തമാന്‍ പിസിസി പ്രസിഡന്റുമായ കുല്‍ദീപ് റായ് ശര്‍മ്മയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് അടിയന്തിര നടപടി ആവശ്യപ്പെട്ടു. തുടര്‍ന്ന് കുല്‍ദീപ് റായ് ശര്‍മ്മ ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയായച്ച് ബാങ്ക് പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടു. ശക്തമായ നേതൃസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇശാ നമസ്‌കാരത്തിന്റെ ബാങ്കോടെ ഒരാഴ്ചയോളം നീണ്ട വിലക്ക് പുന:സ്ഥാപിക്കുകയായിരുന്നു. 

മാര്‍ച്ച് മാസം 24ന് ഡല്‍ഹിയില്‍ നിന്നെത്തിയ 11 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ ടെസ്റ്റില്‍ 11 പേരും രോഗ വിമുക്തരവുകയായിരുന്നു. പിന്നീട് ബാംബൂ ഫല്‍റ്റ് വില്ലേജിലെ പോലിസുകാരനില്‍ നിന്നു 22 പേര്‍ക്ക് ഗ്രാമത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ പള്ളി ജീവനക്കാരും ഉള്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പള്ളി ഇമാമിനെ ഫോണില്‍ വിളിച്ച കാരണത്താല്‍ എട്ട് പേരെ അധികൃതര്‍ ഹോം ക്വാറന്റൈന്‍ ചെയ്യുകയും ചെയ്തു. 

ഇതിനു പിന്നാലെയാണ് ബാങ്ക് വിളി നിരോധിച്ചത്. കോവിഡ് ബാധിതരുമായി ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ ക്വാറന്റൈനിലാക്കുന്ന വിചിത്ര നടപടിയും ഇവിടെയുണ്ട്. നിസ്‌കാര സമയം അറിയാനുള്ള ബാങ്ക് വിളി പുന:സ്ഥാപിക്കാനുമുള്ള ദ്വീപ് വാസികളുടെ ആഗ്രഹമാണ് ഇതോടെ സഫലമായത്. കേന്ദ്രഭരണ പ്രദേശമായ ഈ ദ്വീപിലെ ചീഫ് സെക്രട്ടറിയും ഗവര്‍ണറുംഡിസിയും എസ്ഡിഎമ്മും തഹസില്‍ദാറും പൊലിസ് മേലധികാരികളുമുള്‍പ്പെടെയുള്ള അധികൃതരാരും നേരത്തെ വിഷയത്തില്‍ ഇടപെടാത്തതാണ് വിഷയം ഇത്രമേല്‍ വഷളാകാന്‍ ഇടയാക്കിയത്. കേരളത്തില്‍ നിന്നുള്ള നിരവധി പേരാണ് ആന്തമാനിലെ പള്ളികളില്‍ ജോലി ചെയ്യുന്നത്. 







Tags

Post a Comment

0 Comments

Top Post Ad

Below Post Ad