കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ അത്യാവശ്യകേസുകള്‍ മാത്രമാണ് കോടതി പരിഗണിക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന. പ്രധാനപ്പെട്ട കേസുകള്‍ ആയാല്‍പോലും വിചാരണക്കെടുക്കുമ്പോള്‍ പ്രതികളെയും സാക്ഷികളെയും ഹാജരാക്കുന്നതിന് ബുദ്ധിമുട്ടുകളുണ്ട്. ലോക്ഡൗണ്‍ കഴിയുന്നതുവരെ വിചാരണ വേണ്ടതില്ലെന്നാണ് കോടതിയുടെ നിലപാട്.
റിയാസ് മൗലവി വധക്കേസില്‍ വിചാരണ അവസാനഘട്ടത്തിലായിരുന്നു. ചില നടപടിക്രമങ്ങള്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ജഡ്ജിക്ക് സ്ഥലംമാറ്റമുണ്ടായതോടെ തുടര്‍ നടപടികളും മുടങ്ങി. പുതിയ ജഡ്ജി ചുമതലയേറ്റെങ്കിലും കൊറോണക്കാലമായതിനാല്‍ കേസ് പരിഗണിക്കാന്‍ സാധിക്കുന്നില്ല.
2017 മാര്‍ച്ച് 21ന് അര്‍ധരാത്രിയാണ് റിയാസ് മൗലവിയെ പള്ളിയോട് ചേര്‍ന്നുള്ള താമസസ്ഥലത്ത് അതിക്രമിച്ചുകയറിയ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഒന്നാം പ്രതി കുഡ്ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ്. അജേഷ് എന്ന അപ്പു (20), രണ്ടാം പ്രതി കേളുഗുഡെ മാത്തയിലെ നിധിന്‍ (19), മൂന്നാം പ്രതി കേളുഗുഡെ ഗംഗയിലെ അഖിലേഷ് (25) എന്ന അഖില്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
Post a Comment
0 Comments