Type Here to Get Search Results !

Bottom Ad

ഹോട്ട്സ്പോട്ടല്ലാത്തിടത്ത് എല്ലാ കടകളും രാവിലെ ഏഴു മുതല്‍ തുറക്കാം: ഹോട്ടലുകള്‍ 8 മുതല്‍ 8 വരെ


കാസര്‍കോട് (www.evisionnews.co): ജില്ലയിലെ ഹോട്ട്സ്പോട്ട് ഇതര മേഖലയിലെ ഇളവുകൾ അനുവദിച്ച എല്ലാ കടകളും രാവിലെ ഏഴു മുതല്‍ രാത്രി ഏഴുവരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ഹോട്ടലുകളില്‍ രാവിലെ എട്ടുമുതല്‍ വൈകിട്ട് എട്ടു വരെ ഭക്ഷ്യ വസ്തുക്കള്‍ പാര്‍സലായി വിതരണം ചെയ്യാം. ഇരുന്ന് കഴിക്കാന്‍ പാടില്ല. 

തിങ്കള്‍, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ബീഡി നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. ജില്ലയില്‍ ചെങ്കളയില്‍ മാത്രമാണ് രോഗി ചികിത്സയില്‍ ഉള്ളതെങ്കിലും നേരത്തെ ഉണ്ടായിരുന്ന ചെമ്മനാട് ഉള്‍പ്പടെ രണ്ട് പഞ്ചായത്തുകളാണ് നിലവില്‍ ഹോട്ട്‌സ്‌പോര്‍ട്ടുകള്‍. ഇവിടങ്ങളില്‍ യാതൊരു ഇളവുകളും ബാധകമല്ല. 

Post a Comment

0 Comments

Top Post Ad

Below Post Ad