കേരളത്തിലെ വിവിധ ജില്ലകളില്‍ സാമൂഹ്യ സുരക്ഷാമിഷന്റെ സഹകരണത്തോടെയാണ് അക്കാദമി പ്രവൃത്തകര്‍ ജില്ലയില്‍ കാര്‍ട്ടൂണ്‍ മതിലുകള്‍ തീര്‍ത്തത്. മലബാറിലെ അവസാനത്തെ കാര്‍ട്ടൂണ്‍മതിലാണ് കാസര്‍കോട് ജി.യുപി സ്‌കൂള്‍ മതിലില്‍ തീര്‍ത്തത്. സൂപ്പര്‍ സ്റ്റാറുകളും ഫുട്‌ബോള്‍ താരവും അത്ഭുതവിളക്കും ജിന്നും നിറഞ്ഞു നില്‍ക്കുന്ന കാര്‍ട്ടൂണുകളില്‍ കാസര്‍കോടിന്റെ തനത് ഭാഷാ പ്രയോഗങ്ങളും കാണാം. സ്‌കൂള്‍ മതിലില്‍ സാമൂഹ്യ സുരക്ഷാമിഷന്‍ ഒരുക്കിയ ക്യാന്‍വാസില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ കാര്‍ട്ടൂണിസ്റ്റുകള്‍ നര്‍മ്മം തുളുമ്പുന്ന ബോധവത്ക്കരണ ചിത്രങ്ങള്‍ തീര്‍ത്തു.
കെ. ഉണ്ണികൃഷ്ണന്‍, അനൂപ് രാധാകൃഷ്ണന്‍, ഡാവിന്‍ജി സുരേഷ്, രതീഷ് രവി, സുഭാഷ് കല്ലൂര്‍, സജീവ് ശൂരനാട്, സുരേന്ദ്രന്‍ വാരച്ചാല്‍, ഷാജി സീതത്തോട്, സനീഷ് ദിവാകരന്‍, അലി ഹൈദര്‍ തുടങ്ങിയവര്‍ ചിത്രം വരച്ചു. വര പൂര്‍ത്തിയായ ചിത്രങ്ങള്‍ ജില്ലാ കള്ടര്‍ ഡോ.ഡി സജിത് ബാബു നാടിന് സമര്‍പ്പിച്ചു.
ചടങ്ങില്‍ സാമൂഹ്യ സുരക്ഷാമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ജിഷോ ജെയിംസ്, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ കോ-ഓഡിനേറ്റര്‍മാരായ സി. രാജേഷ്,മുഹമ്മദ് അഷറഫ്, കാര്‍ട്ടൂണ്‍ കലാകാരന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാകളക്ടര്‍ ബേക്കല്‍കോട്ടയേയും കാസര്‍കോടന്‍ ഭാഷയേയും ചിത്രങ്ങളില്‍ ഉപയോഗിച്ച കലാകരന്‍മാരെ കളക്ടര്‍ അഭിനന്ദിച്ചു. എല്ലാ കലാകാരന്‍മാര്‍ക്കും കളക്ടര്‍ മാസ്‌കും സാനിറ്റൈസറും നല്‍കി കാസര്‍കോടിന്റെ സ്‌നേഹം അറിയിച്ചു.
Post a Comment
0 Comments