Type Here to Get Search Results !

Bottom Ad

പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യമൊരുക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴ് വാക്കായി: ആബിദ് ആറങ്ങാടി

കാസര്‍കോട് (www.evisionnews.co): എസ്എസ്എല്‍എസി, ഹയര്‍ സെക്കന്ററി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യമൊരുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്ക് പാഴ് വാക്കായെന്ന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി അഭിപ്രായപ്പെട്ടു. 

സംസ്ഥാനത്തെ കൊറോണ കേസുകളുടെ വര്‍ധനവും ആവശ്യമായ ഗതാഗത സൗകര്യങ്ങള്‍ നടപ്പാക്കുന്നതിലെ വീഴ്ചകള്‍ ചുണ്ടിക്കാണിച്ച് പരീക്ഷയുടെ തീയതി മാറ്റിവെക്കണമെന്ന് പ്രതിപക്ഷവും എംഎസ്എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും ആവശ്യപ്പെട്ടിട്ടും ഇന്ത്യയില്‍ തന്നെ ആദ്യം പരീക്ഷാഫലം പ്രഖ്യാപിക്കുന്ന സംസ്ഥാനമെന്ന ക്രഡിറ്റ് നേടിയെടുക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥികളുടെ ജീവന്‍ വെച്ച് സര്‍ക്കാര്‍ പരീക്ഷ നടത്താന്‍ മുന്നോട്ടു വന്നത്. 

ഇതൊക്കെ മുന്‍കൂട്ടി മനസിലാക്കിയ സന്നദ്ധ സംഘടനകളും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ഒരുക്കിയ വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇന്ന് പരീക്ഷയെഴുതിയത്. വരുംദിവസങ്ങളില്‍ ഈ വീഴ്ച്ചക്ക് സര്‍ക്കാര്‍ പരിഹാരമുണ്ടാകുമെന്ന വിശ്വാസം വിദ്യാര്‍ത്ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കുമില്ലെന്നും പരീക്ഷ എഴുതാനുള്ള ആശ്രയം ഇത്തരം സംഘടനകളില്‍ അര്‍പ്പിച്ചിരിക്കുകയാണ്. 

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്കെത്താനുള്ള സൗകര്യമൊരുക്കിയ എല്ലാ സംഘടനാ പ്രവര്‍ത്തകര്‍ക്കും എംഎസ്എഫിന്റെ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും ആബിദ് ആറങ്ങാടി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad