മെയ് 14ന് പൂനയില്‍ നിന്ന് കാറില്‍ തലപ്പാടിയിലെത്തിയ 31 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, 17ന് മഹാരാഷ്ട്രയില്‍ നിന്ന് ബസില്‍ എത്തിയ 42 വയസുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശി, 24ന് മഹാരാഷ്ട്രയില്‍ നിന്ന് ബസില്‍ എത്തിയ 63 വയസുള്ള ബദിയടുക്ക പഞ്ചായത്ത് സ്വദേശി, 17ന് ദുബൈയില്‍ നിന്നെത്തിയ 58 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എവി രാംദാസ് അറിയിച്ചു.
ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 28 വയസുള്ള പൈവളിഗ പഞ്ചായത്ത് സ്വദേശിക്കാണ് രോഗം ഭേദമായത്. 15ന് മഹാരാഷ്ട്രയില്‍ നിന്നെത്തി 18ന് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ഇതോടെ ജില്ലയില്‍ ആകെ കോവിഡ് ഫലം നെഗറ്റീവായവരുടെ എണ്ണം 193ആയി.
മൂന്നാം ഘട്ടത്തില്‍ മാത്രം 85 പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൂടുതലും കുമ്പള പഞ്ചായത്ത് പരിധിയിലാണ്. ഇന്നലെ പുതിയതായി 485 പേരെക്കൂടി സ്ഥാപന നീരിക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ വീടുകളില്‍ 3081 പേരും ആസ്പത്രികളില്‍ 584 പേരുമുള്‍പ്പെടെ 3665 പേരാണ് നിരീക്ഷണത്തിലുള്ളത്. 347 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
Post a Comment
0 Comments