Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവം: കലക്ടറോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി


കാസര്‍കോട് (www.evisionnews.co): കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് ആശ്യപ്പെട്ടാണ് നോട്ടീസ്. ഇംദാദ് പള്ളിപ്പുഴ നല്‍കിയ ഹരജിയിലാണ് നടപടി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. 

കാസര്‍കോട് കോവിഡ് രോഗികളുടെ ഡാറ്റ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോവിഡ് രോഗം ഭേദമായി ആശുപത്രി വിട്ടവര്‍ക്കും ബന്ധുക്കള്‍ക്കും ബംഗളൂരുവില്‍ നിന്നടക്കം ആരോഗ്യവിവരം തേടിയുള്ള ഫോണ്‍ കോള്‍ വന്നതോടെയാണ് വിവരചോര്‍ച്ച പുറത്തായത്. 

കോവിഡ് ഭേദമായ പത്തോളം പേര്‍ക്കാണ് ആരോഗ്യവിവരങ്ങള്‍ തിരക്കിയും ആവശ്യമെങ്കില്‍ തുടര്‍ച്ച ചികിത്സ നല്‍കാമെന്നും പറഞ്ഞ് കോള്‍ വന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ആശങ്ക വേണ്ടെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ വിശദീകരണം. ഇതിന് പിന്നാലെ വിവരചോര്‍ച്ചയുമായി ബന്ധപ്പെട്ട് രോഗികളുടെ പരാതി മുഖ്യമന്ത്രിക്ക് ഇമെയില്‍ വഴി അയച്ചതിന് ഇംദാദ് പള്ളിക്കരക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. വ്യാജം പ്രചരിപ്പിച്ചു എന്ന രീതിയിലാണ് കേസെടുത്തത്. 




Post a Comment

0 Comments

Top Post Ad

Below Post Ad