കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ കാസര്‍കോട് ജനറല്‍ ആശുപത്രി ഇനി സാധാരണ നിലയിലേക്ക്. സ്ത്രീരോഗ- പ്രസവ ചികിത്സ കുട്ടികളുടെ ചികിത്സ എന്നീ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ മെയ് 11 മുതല്‍ പുനരാരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അറിയിച്ചു. മറ്റു മുഴുവന്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആരംഭിക്കുമെന്നും ഡിഎംഒ അറിയിച്ചു.
ഏപ്രില്‍ 28നാണ് അവസാനത്തെ കോവിഡ് രോഗിയും ആസ്പത്രി വിട്ടത്. തുടര്‍ന്ന് ആസ്പത്രി ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രക്രിയകളും നടത്തിയിരുന്നു. ആസ് പത്രി പൂര്‍ണമായും കോവിഡ് കേന്ദ്രമാക്കി മാറ്റിയതോടെ ഒപികളടക്കം മുഴുവന്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും പ്രവര്‍ത്തിച്ചിരുന്നില്ല. അവശ്യ ഡോക്ടര്‍മാരുടെ സേവനം കാസര്‍കോട് നഗരസഭക്ക് സമീപത്തെ കെട്ടിടത്തിലും പ്രസവ സംബന്ധമായ രോഗങ്ങള്‍ക്ക് ചെങ്കളയിലെ സഹകരണ ആസ്പത്രിയിലും സൗകര്യമൊരുക്കിയിരുന്നു.
Post a Comment
0 Comments