കാസര്‍കോട് (www.evisionnews.co): കോവിഡ് 19 വ്യാപനം തടയുന്നതിന് മുഖ്യമന്ത്രി പ്രഖ്യാപിച്ച കാസര്‍കോട് ജില്ലയ്ക്കുള്ള പ്രത്യേക ആക്ഷന്‍ പ്ലാന്‍ കര്‍ശനമായി നടപ്പാക്കുമെന്ന് സ്പെഷ്യല്‍ ഓഫീസറായ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിനു ശേഷം കലക്ടറേറ്റില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ വ്യാപനത്തിനുള്ള സാധ്യതകള്‍ പരമാവധി കുറക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കും.
നിലവില്‍ ഡബിള്‍ ലോക് ഡൗണ്‍ നടപ്പാക്കിയ പഞ്ചായത്തുകള്‍ക്ക് പുറമേ കൂടുതല്‍ കോവിഡ് ബാധിതരെ കണ്ടെത്തിയ മറ്റു പ്രദേശങ്ങളിലും കൂടുതല്‍ കര്‍ശന നടപടികള്‍ പോലീസ് കൈകൊള്ളും. രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ടവരുടെ സാമ്പിള്‍ ശേഖരണവും പരിശോധനയും കൂടുതല്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ സാമ്പിള്‍ കളക്ഷന്‍ സെന്ററുകള്‍ ആരംഭിക്കാന്‍ ഡിഎംഒ നടപടി സ്വീകരിക്കും.
അടുത്ത രണ്ടാഴ്ച നിര്‍ണായകമാണെന്ന് യോഗം വിലയിരുത്തി.യോഗത്തില്‍ ഐജി വിജയ് സാഖറെ ഉത്തര മേഖല ഐജി അശോക് യാദവ്, ജില്ലാകളക്ടര്‍ ഡോ.ഡി.സജിത് ബാബു, ജില്ലാ പോലീസ് മേധാവി പിഎസ് സാബു, സബ് കലക്ടര്‍ അരുണ്‍ കെ വിജയന്‍, എഡിഎം എന്‍ ദേവിദാസ്, ഡിഎംഒ ഡോ. എ.വി രാംദാസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. എ.ടി മനോജ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ രജികുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ശശികുമാര്‍ പങ്കെടുത്തു.

Post a Comment
0 Comments