കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് (എംഐസി)യുടെ സ്ഥലത്ത് ആരംഭിച്ച ടാറ്റാ ഗ്രൂപ്പിന്റെ കോവിഡ് ആസ്പത്രി നിര്‍മാണ പ്രവൃത്തി കരാര്‍ രേഖകള്‍ കൈമാറുന്നത് വരെ നിര്‍ത്തിവെക്കണമെന്ന് എംഐസി അധികൃതര്‍. ടാറ്റാ കമ്പനിയുടെ സഹകരണത്തോടെ നിര്‍മിക്കുന്ന ആശുപത്രിക്ക് അനുയോജ്യമായ സ്ഥലം മാഹിനാബാദില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എംഐസിയുടെ സ്ഥലം ജില്ലാ ഭരണകൂടെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അതിന്റെ ചര്‍ച്ച പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ നിര്‍ദിഷ്ട സ്ഥലത്ത് പണി ആരംഭിച്ചതായി സോഷ്യല്‍മീഡിയയിലും മറ്റും പ്രചരിപ്പിക്കുകയാണ്. അതുകൊണ്ട് ജനങ്ങള്‍ ആശയക്കുഴപ്പത്തിലായതായും ചര്‍ച്ച പൂര്‍ത്തിയായി കരാര്‍ രേഖകള്‍ കൈമാറുന്നത് വരെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ ഇടപെടണമെന്ന് എംഐസി അധികൃതര്‍ ആവശ്യപ്പെട്ടതായി എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്ക് എംഎല്‍എ കത്തയച്ചിട്ടുണ്ട്.
കത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ അടിയന്തിര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. വിഷയം രമ്യമായി പരിഹരിക്കുമെന്നും ആശുപത്രി നിര്‍മാണവുമായി സഹകരിക്കുമെന്നും എംഐസി അധികൃതര്‍ പറഞ്ഞു.

Post a Comment
0 Comments