Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഉള്‍പ്പടെ ഏഴ് ജില്ലകള്‍ കോവിഡ് തീവ്രബാധിത മേഖല

കാസര്‍കോട് (www.evisionnews.co): കൊറോണ വൈറസ് പ്രതിരോധ മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ ഹോട്ട്‌സ്‌പോട്ട് അഥവാ തീവ്രബാധിതമേഖലകളായി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നി ജില്ലകളാണ് കൊറോണ വൈറസ് തീവ്രബാധിത മേഖലകളായി പ്രഖ്യാപിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ കാസര്‍കോടും അഞ്ചു പേര്‍ ഇടുക്കിയിലുമാണ്. രണ്ട് പേര്‍ കൊല്ലം ജില്ലയിലും തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓരോ പുതിയ കേസ് വീതമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.







Post a Comment

0 Comments

Top Post Ad

Below Post Ad