കുമ്പഡാജെ (www.evisionnews.co): ഏറ്റവും കൂടുതല്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ ലോക്ക് ഡൗണ്‍മൂലം കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി ഇബാദ് തുപ്പക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് 100 കുടുംബങ്ങള്‍ക്ക് അരിയും മറ്റു ഭക്ഷ്യ സാധനങ്ങളുമടങ്ങുന്ന കിറ്റ് വിതരണം ചെയ്തു. ഒരു ലക്ഷത്തോളം രൂപ വരുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. കുമ്പഡാജെ പഞ്ചായത്തിലും പരിസര പ്രദേശത്തുമുള്ള അര്‍ഹരായവര്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്.
പൗരപ്രമുഖനായ തുപ്പക്കല്‍ യു ഷെയ്ഖ് അലി ഹാജിയാണ് മുഴുവന്‍ കിറ്റുകളും സ്‌പോണ്‌സര്‍ ചെയ്തത്. തുപ്പക്കല്ലിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഇബാദ് തുപ്പക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ക്ക് കിറ്റ് കൈമാറി യു ഷെയ്ഖ് അലി ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് 19 ബോധവത്കരണവുമായി ബന്ധപ്പെട്ട് ഇബാദ് തുപ്പക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിയ ബോധവത്കരണ പരിപാടികള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍പ്രചാരം നേടിയിരുന്നു.

Post a Comment
0 Comments