Type Here to Get Search Results !

Bottom Ad

കാസര്‍കോട് ആറുപേര്‍ക്ക് രോഗം ഭേദമായി: മൂന്നു ദിവസത്തിനിടെ ആസ്പത്രി വിട്ടത് 44പേര്‍


കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച 13പേര്‍ കൂടി ചൊവ്വാഴ്ച രോഗമുക്തി നേടി. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആറു (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന നാലുപേര്‍) പേരുടെയും എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള രണ്ടു പേരുടെ വീതവും കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ നിലവില്‍ 173 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 211 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

കാസര്‍കോട് ജില്ലയില്‍ മൂന്നുദിവസത്തിനിടെ 44പേരാണ് രോഗമുക്തി നേടിയത്. ഞായറാഴ്ച 26പേരും തിങ്കളാഴ്ച 12പേരും ഇന്ന് ആറുപേരും ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗികളുടെ എണ്ണം 88ആയി. ഒരാഴ്ചക്കിടെ 79പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

Post a Comment

0 Comments

Top Post Ad

Below Post Ad