Type Here to Get Search Results !

Bottom Ad

ലോക്ക് ഡൗണ്‍: കെട്ടിട മുറികളുടെ ഏപ്രില്‍ മാസത്തെ വാടക ഒഴിവാക്കി തളങ്കര മാലിക് ദീനാര്‍ പള്ളി കമ്മിറ്റി

കാസര്‍കോട് (www.evisionnews.co): കൊറോണ വൈറസ് രാജ്യ വ്യാപകമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കെട്ടിട മുറികളുടെ ഏപ്രില്‍ മാസത്തെ വാടക ഒഴിവാക്കി തളങ്കര മാലിക് ദീനാര്‍ പള്ളി കമ്മിറ്റി. കേന്ദ്ര സര്‍ക്കാര്‍ ഇരുപത്തിഒന്ന് ദിവസം രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടച്ചിടേണ്ടിവരികയും ചെയ്യുന്ന സാഹചര്യത്തിലാണ് വാടക ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് പ്രസിഡന്റ് യഹ്‌യ തളങ്കരയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനും അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad