Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയില്‍ നിയന്ത്രണം തുടരും


കാസര്‍കോട് (www.evisionnews.co): കോവിഡ് കേസുകള്‍ പരിഗണിച്ച് കാസര്‍കോട് ജില്ലയില്‍ ഏപ്രില്‍ 20ന് ശേഷവും നിയന്ത്രണം തുടരും. ജില്ലയിലെ ഹോട്‌സ്‌പോട്ടുകളായി കണ്ടെത്തിയ പ്രദേശങ്ങളില്‍ നിയന്ത്രണം ശക്തമാകും. തളങ്കര, നെല്ലിക്കുന്ന്, കളനാട്, ചൂരി തുടങ്ങിയ പ്രദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെടുക. 

വീടുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പൊലീസ് പരിശോധന ഉണ്ടാകും. ഇതോടൊപ്പം ഡ്രോണ്‍ നിരീക്ഷണവും ഉണ്ടാകും. നേരത്തെ ഡബിള്‍ ലോക്ക് ഡൗണ്‍ ഉണ്ടായിരുന്ന പ്രദേശങ്ങളായിരുന്നു ഇത്. അവശ്യസാധനങ്ങള്‍ പൊലീസ് തന്നെ എത്തിക്കും. ഇന്നലെ 18 പേര്‍ രോഗമുക്തി നേടി വീടുകളിലേക്ക് പോയിരുന്നു. ഇവരുടെ വീടുകള്‍ കേന്ദ്രീകരിച്ച് ശക്തമായ നിരീക്ഷണം ഉണ്ടാകും. ഐജി വിജയ് സാക്കറെ നേരിട്ടെത്തി നിയന്ത്രണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കളനാട് സ്വദേശിയില്‍ നിന്ന് 20ഓളം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നിരുന്നു. തളങ്കരയിലും നെല്ലിക്കുന്നിലും നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ പലരും രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ശക്തമാക്കുന്നത്. 










Post a Comment

0 Comments

Top Post Ad

Below Post Ad