Type Here to Get Search Results !

Bottom Ad

പോലീസ് സിപിഎമ്മിന് ദാസ്യവേല ചെയ്യുന്നു: യുഡിഎഫ്

കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷററും യുഡിഎഫ് നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ മാഹിന്‍ കേളോട്ടിനെതിരെ സിപിഎം പ്രാദേശിക നേതാവിന്റെ പരാതിയില്‍ കള്ളക്കേസെടുത്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് യുഡിഎഫ് കാസര്‍കോട് മണ്ഡലം ചെയര്‍മാന്‍ എ.എം കടവത്ത്, കണ്‍വീനര്‍ കരുണ്‍താപ്പ കുറ്റപ്പെടുത്തി.

സിപിഎം പ്രാദേശിക നേതാവ് നല്‍കിയ കള്ളപ്പരാതിക്ക് കൂട്ടുനിന്ന പോലീസ് നടപടി ന്യായീകരിക്കാനാകില്ല. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ഇടപെട്ട് രോഗികള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന വ്യക്തിക്കെതിരായി കൃത്യ നിര്‍വഹണം തടസപ്പെടുത്തി എന്നാരോപിക്കുന്നത് അസൂയപൂണ്ടിട്ടാണ്.

പോലീസുകാര്‍ മാസം കൈപറ്റുന്ന ശമ്പളം സിപിഎം ഓഫീസില്‍ നിന്നല്ല, ജനങ്ങളുടെ നികുതി പണത്തില്‍ നിന്നാണ്. മെഡിക്കല്‍ കോളജിന് വേണ്ടി ചെറുവിരലനക്കാത്ത സിപിഎം നേതാക്കളാണിപ്പോള്‍ മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ അടയിരിക്കുന്നത്. കള്ളപരാതി നല്‍കി യുഡിഎഫിനെ സേവനത്തില്‍ നിന്ന് അകറ്റിനിര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഇത് വിലപ്പോവില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad