കാസര്‍കോട് (www.evisionnews.co): ലോക്ക് ഡൗണില്‍ അവശ്യ സാധനങ്ങള്‍ക്കായി പുറത്തിറങ്ങുന്നവരോട് പോലീസ് മനുഷ്യത്വമില്ലാതെ പെരുമാറുന്നുവെന്ന് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനാവാസ് പാദൂര്‍ ആരോപിച്ചു. ആരോഗ്യ പ്രവര്‍ത്തകരോടും പോലും ക്രൂരമായാണ് പോലീസ് പെരുമാറുന്നത്. പാസ് അനുവദിച്ച സന്നദ്ധ പ്രവര്‍ത്തകരെയും അവശ്യ സാധനങ്ങള്‍ക്കായി പുറത്ത് പോവുന്നവരെയും പീഡിപ്പിക്കുകയും തല്ലിച്ചതക്കുന്നതും പതിവായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വൈദ്യതി തകറാറിലായ കട്ടക്കാല്‍ പ്രദേശത്തേക്ക് പോകുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരെ പോലും പോലീസ് തടഞ്ഞുവെച്ചത് മൂലം ലോക്ക് ഡൗണില്‍ കഴിയുന്ന ആ പ്രദേശത്തുകാര്‍ക്ക് വൈദ്യുതിയില്ലാതെ വലിയ ദുരിതമാണ് നേരിടേണ്ടി വന്നത്. മേല്‍പ്പറമ്പ് ദേളി റോഡ് അടച്ചുവെച്ചത് കാരണം ആ പ്രദേശത്തുള്ള ഒരേയൊരു ആശുപത്രിയിലേക്ക് പോകുന്ന രോഗികളേയും ഡോക്ടറേയും പാസ് അനുവദിച്ച ആരോഗ്യ പ്രവര്‍ത്തകരേയടക്കം തടഞ്ഞുവെച്ച് പീഡിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹമാണ്. ഇത്തരം പീഡനം തുടര്‍ന്നാല്‍ കാസര്‍കോട്ട് മാനസികാരോഗ്യ കേന്ദ്രത്തിന്റെ എണ്ണം വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് ഷാനവാസ് പറയുന്നത്.
ചില പോലീസ് ഉദ്ധ്യോഗസ്ഥരുടെ മാത്രം ധാര്‍ഷ്ട്യവും അഹങ്കാരവും കാരണം കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ട് മാതൃകാപരമായ സേവനം ചെയ്ത് നമ്മുടെ ജില്ലയെ വലിയൊരാപത്തില്‍ നിന്നും കരകയറാന്‍ പ്രശംസനീയമായി പ്രവര്‍ത്തിച്ച പോലീസ് സേനയ്ക്ക് തന്നെ ഇത്തരം നിലപാട് അപമാനമായിത്തീരുമെന്നും അദ്ദേഹം ആരോപിച്ചു.

Post a Comment
0 Comments