കോഴിക്കോട് (www.evisionnews.co): കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ബീവറേജസ് ഔട്ട് ലെറ്റുകള്‍ തത്ക്കാലത്തേക്ക് അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ആവശ്യക്കാര്‍ക്ക് മദ്യം ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ മദ്യ വ്യാപാരത്തിന്റെ സാധ്യതകള്‍ തേടുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അനവസരത്തിലുള്ളതും സാംസ്‌കാരിക അരാജകത്വത്തിന് കാരണമാകുമെന്നും ലഹരി നിര്‍മാര്‍ജ്ജന യുവജന സമിതി സംസ്ഥാന കമ്മിറ്റി. നിലവില്‍ 23 വയസില്‍ താഴെയുള്ളവര്‍ക്ക് മദ്യം നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല. ഓണ്‍ലൈന്‍ സേവനം ലഭ്യമായാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വരേ യഥേഷ്ടം മദ്യം ലഭിക്കാന്‍ വഴിയൊരുക്കും. സ്വകാര്യത കൂടുമ്പോളുണ്ടാകുന്ന സൗകര്യം കൂടുതല്‍ പേരെ മദ്യത്തിലേക്ക് ആകര്‍ശിക്കും. ഇത് കുടുംബാന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കും. ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയുള്ള നാടുകളിലെ ക്രയിമുകള്‍ കൂടി വരുന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.
യോഗത്തില്‍ വികെഎം ഷാഫി അധ്യക്ഷത വഹിച്ചു. ലഹരി നിര്‍മാര്‍ജന യുവജന സമിതിയുടെ കേരള സംസ്ഥാന കമ്മറ്റി ഭാരവാഹികളായി വികെഎം ഷാഫി (പ്രസി), ടിപിഎം മുഹ്സിന്‍ ബാബു (സീനിയര്‍ വൈസ് പ്രസി), സയ്യിദ് കാസിം ബാഫഖി തങ്ങള്‍ മലപ്പുറം, പി. ജാബിര്‍ ഹുദവി മലപ്പുറം, നസീര്‍ വളയം കോഴിക്കോട്, റിയാസ് നാലകത്ത് പാലക്കാട്, ഫൈസ് പൂവച്ചല്‍ തിരുവനന്തപുരം, എ. സദഖത്തുള്ള കൊല്ലം, എം.എസ്. ഹാഷിം എറണാംകുളം (വൈസ് പ്രസി), ഷഫീഖ് വടക്കന്‍ (ജന. സെക്ര), ഫൈസല്‍ ചെറുകുന്നേന്‍ കണ്ണൂര്‍, കെ.എം. ഷമീം കോഴിക്കോട്, പി.എം. നാദിര്‍ഷ എറണാംകുളം, റഊഫ് ബായിക്കര കാസര്‍കോട്, ഫൈസല്‍ ഒതായി മലപ്പുറം, പി.കെ. ജനീസ് ബാബു മലപ്പുറം, സല്‍മാന്‍ ഹനീഫ് ഇടുക്കി, ഫായിസ് വിളഞ്ഞിപ്പുലാന്‍ മലപ്പുറം (ജോ സെക്രട്ടറി), ഷാനവാസ് തുറക്കല്‍ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Post a Comment
0 Comments