Type Here to Get Search Results !

Bottom Ad

കാസര്‍കോട് കൊറോണ രോഗികളില്‍ രണ്ടു വയസുകാരനും: നാലുപേര്‍ക്ക് സമ്പര്‍ക്കം വഴി വൈറസ് ബാധ


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ച രോഗികളില്‍ രണ്ടുവയസുള്ള ആണ്‍കുട്ടിയും. എട്ടുപേരില്‍ നാലുപേര്‍ക്കും സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധയുണ്ടായത്. മറ്റു നാലു പേര്‍ ഗള്‍ഫില്‍ നിന്നും വന്നവരാണ്. 

ഇന്ന് സ്ഥിരീകരിച്ച എട്ടുപേരില്‍ 33 വയസുള്ള പുരുഷനും 28 വയസുള്ള സ്ത്രീയും 24 വയസുള്ള അമ്മയും രണ്ടു വയസുള്ള കുട്ടിയും കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ ഉള്ളവരാണ്. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശികളായ 26 വയസുള്ള രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 41 വയസുള്ള ഉദുമ സ്വദേശിയായ പുരുഷനും 34 വയസുള്ള മധൂര്‍ സ്വദേശിയായ സ്ത്രീയുമാണ് മറ്റു രോഗബാധിതര്‍. 

Post a Comment

0 Comments

Top Post Ad

Below Post Ad