Type Here to Get Search Results !

Bottom Ad

ലോക് ഡൗണിന്റെ മറവില്‍ അവശ്യ സാധനങ്ങള്‍ക്ക് അമിതവില: യൂത്ത് ലീഗ് പരാതി നല്‍കി


ഉദുമ (www.evisionnews.co): കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണിന്റെ മറവില്‍ ഉദുമ മണ്ഡലത്തിലെ പല ഭാഗങ്ങളിലും അവശ്യ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതായി വ്യാപകമായി പരാതി ഉയരുന്നതായി ഉദുമ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ആസിഫ് മാളികയും ജനറല്‍ സെക്രട്ടറി എംബി ഷാനവാസ് ആരോപിച്ചു. 

ലോക് ഡൗണ്‍ കാലയളവിലെ റംസാന്‍ വിപണി കൂടി ലക്ഷ്യം വെച്ച് ചില വ്യാപാരികള്‍ പഴവര്‍ഗങ്ങള്‍ക്കും കോഴി ഇറച്ചിക്കും അമിത വിലയാണ് ഈടാക്കുന്നത്. സാധനങ്ങളുടെ ദൗര്‍ലഭ്യത ചൂണ്ടി കാട്ടിയാണ് അമിത വിലയെ വ്യാപാരികള്‍ ന്യായീകരിക്കുന്നത്. ലോക് ഡൗണ്‍ ആയത് കൊണ്ട് ജനങ്ങള്‍ അമിത വിലയിലും സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. ഒട്ടുമിക്ക കടകളും വില വിവര പട്ടിക പ്രസിദ്ധീകരിക്കുന്നതിന് താല്പര്യം കാണിക്കാത്ത സാഹചര്യവും നിലവിലുണ്ട്. ഈ വിഷയത്തില്‍ ജില്ലാ കലക്ടര്‍ അടക്കമുള്ള ഭക്ഷ്യവകുപ്പ് അധികാരികള്‍ക്ക് പരാതി നല്‍കി.




Post a Comment

0 Comments

Top Post Ad

Below Post Ad