Type Here to Get Search Results !

Bottom Ad

ചന്ദ്രഗിരി ലയണ്‍സ് കാസര്‍കോട് മെഡി സിറ്റിയും പ്രൊഫഷണല്‍ കോളജുകളും ആരംഭിക്കും


കാസര്‍കോട് (www.evisionnews.co): കാസര്‍കോടിന്റെ വികസന രംഗത്തെ അപര്യാപ്തത പരിഹരിക്കാന്‍ ജില്ലയില്‍ മെഡിസിറ്റി പ്രൊഫഷണല്‍ കോളജുകള്‍ ആരംഭിക്കുമെന്ന് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്. വിഷയത്തില്‍ വ്യവസായ പ്രമുഖരുമായും പ്രവാസി ബിസിനസുകാരുമായും ചര്‍ച്ചകര്‍ നടത്തിയതായും ഭാരവാഹികള്‍ പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുത്ത് സ്വയം പര്യാപ്ത ജില്ലയാക്കി മാറ്റാന്‍ വേണ്ടി സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നടപടികള്‍ കൈകൊള്ളണം. അതിന്റെ പ്രാരംഭഘട്ടമെന്ന നിലയില്‍ മെഡിക്കല്‍ കോളജ് ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

ജില്ലയില്‍ മെഡിക്കല്‍ കോളജിനൊപ്പം തന്നെ ഒന്നോ രണ്ടോ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ വന്നാല്‍ മാത്രമേ അതന്റെ ഗുണഫലം രോഗികള്‍ക്ക് കിട്ടുകയുള്ളൂ. സ്വകാര്യ മേഖലയില്‍ മെഡിസിറ്റിയും പ്രൊഫഷണല്‍ കോളജുകളും തുടങ്ങാന്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ വ്യവസായ പ്രമുഖരുമായി പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. നാട്ടിലെയും വിദേശത്തെയും പലവ്യവസായികളും അനുകൂല നിലപാടെടുത്തിരിക്കുകയാണ്. അവരെയൊക്കെ കൂട്ടിയിണക്കി കാസര്‍കോടിന്റെ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്നും ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad